മണ്ണഞ്ചേരി:
. ഒന്നരമണിക്കൂര്‍ നേരം പണിപ്പെട്ടിട്ടും തെളിവുകളൊന്നും കിട്ടിയില്ല.
28-ാം പ്രതി മണ്ണഞ്ചേരി സ്വദേശി അനീഷിനെയും കൊണ്ടാണ് വെള്ളിയാഴ്ചയും സിബിഐ സംഘം മണ്ണഞ്ചേരിയില്‍ തെളിവെടുപ്പിന് വന്നത്. വ്യാഴാഴ്ച പടക്കം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും സിബിഐ സംഘം കുഴിച്ചു. ഏതാനും നാട്ടുകാരുടെ സഹായത്താല്‍ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് കുഴിക്കല്‍ തുടങ്ങിയത്. ഒന്നരമണിക്കൂര്‍ കുഴിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ല. കൊലപാതകത്തിനുശേഷം ചോരപുരണ്ട വസ്ത്രങ്ങള്‍ മണ്ണഞ്ചേരി ബസ്സ്റ്റാന്‍ഡിനു പുറകിലുള്ള പുരയിടത്തില്‍ മറവുചെയെ്തന്ന് പ്രതി അനീഷ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടന്നത്. പുരയിടത്തിന്റെ കൂടുതല്‍ ഭാഗത്ത് കുഴിക്കാന്‍ സിബിഐ സംഘം നാട്ടുകാരുടെ സഹായം തേടി. എന്നാല്‍ ആരും സേവനത്തിന് തയ്യാറായില്ല. ഇതേതുടര്‍ന്ന് കുഴിക്കല്‍ കാണാന്‍ എത്തിയവരോട് പിരിഞ്ഞുപോകാന്‍ സിബിഐക്കാര്‍ ആവശ്യപ്പെട്ടു.
