തൃശ്ശൂര്‍: ചെമ്പുക്കാവ് ബാലഭവന്‍ ജങ്ഷനു സമീപം
. ശനിയാഴ്ച രാവിലെ മാലിന്യനീക്കത്തിനു വന്ന കോര്‍പ്പറേഷന്‍ ജീവനക്കാരാണ് ഇത് കണ്ടത്. അവര്‍ അറിയിച്ചപ്രകാരം കൗണ്‍സിലര്‍ രാജന്‍ പല്ലന്‍ സ്ഥലത്തെത്തി ഈസ്റ്റ് പോലീസിനെ വിവരം അറിയിച്ചു.
എസ്‌ഐ കെ.സി. സേതുവിന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയില്‍ തലയോട്ടിയും 27 എല്ലിന്‍ കഷണങ്ങളും ഉണ്ടെന്ന് കണ്ടെത്തി. ഇത് കസ്റ്റഡിയില്‍ എടുത്തു.
പഠനാവശ്യത്തിനുള്ള അസ്ഥികളും തലയോടും ആകാം ഇതെന്ന് പോലീസ് കരുതുന്നു. ആവശ്യം കഴിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളോ വിദ്യാലയങ്ങളോ ഉപേക്ഷിച്ചതാകാനും സാധ്യതയുണ്ട്. പക്ഷെ ഉപയോഗം കഴിഞ്ഞാല്‍ അത് ശരിയായി സംസ്‌കരിക്കണം എന്നാണ് നിയമം. മനുഷ്യന്റെ അസ്ഥികളും മറ്റും അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കുറ്റകരമാണ്. പോലീസ് അന്വേഷണം തുടങ്ങി.
