ലൈംഗികകേളി വീഡിയോയില്‍ പകര്‍ത്തി കള്‍ തമിഴ്‌നാട്ടില്‍ പരക്കുന്നു. നിത്യാനന്ദന്റെ ശിഷ്യനായ ലെനിന്‍ കറുപ്പനും നടി രഞ്ജിതയും തമ്മില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് വീഡിയോ എടുക്കപ്പെട്ടതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ബ്രഹ്മചര്യം വെടിഞ്ഞ് നടി രഞ്ജിതയെ വിവാഹം ചെയ്യാന്‍ നിത്യാനന്ദ തയ്യാറായിരുന്നുവെത്രെ. എന്നാല്‍ വിവാഹമോചനം പോലും നേടാത്ത ഒരു നടിയെ വിവാഹം ചെയ്താല്‍ തന്റെ കോടിക്കണക്കുള്ള സ്വത്തുക്കള്‍ കൈവിടേണ്ടിവരുമെന്ന ഭയത്താല്‍ അവസാനം നിത്യാനന്ദ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നുവെത്രെ. ഇതിന്റെ പക തീര്‍ക്കാനായിട്ടാണ് ലൈംഗികകേളി വീഡിയോയില്‍ പകര്‍ത്താന്‍ രഞ്ജിതയും ലെനിന്‍ കറുപ്പനും പദ്ധതിയിട്ടത്.

ഒരു സിനിമാ നിര്‍മാതാവ്‌ വഴിയാണ് നടി രഞ്ജിതയും രാഗസുധയും നിത്യാനന്ദന്റെ ശിഷ്യരായത്. തുടര്‍ന്ന് രഞ്ജിതയ്ക്കും നിത്യാനന്ദനുമിടയില്‍ പ്രണയം വിടരുകയായിരുന്നു. നിത്യാനന്ദന്റെ കിടപ്പുമുറിക്കുള്ളില്‍ പോലും കടന്നുചെന്ന് ‘സ്വാമീസേവനം’ നിര്‍വഹിക്കാന്‍ രഞ്ജിതയ്ക്ക് അനുമതി ലഭിച്ചു.

രഞ്ജിതയും നിത്യാനന്ദനും തമ്മിലുള്ള ബന്ധം അറിഞ്ഞ ലെനിന്‍ ഇരുവരും വിവാഹം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെത്രെ. ബ്രഹ്മചര്യം ഉപേക്ഷിച്ചാലും കുഴപ്പമൊന്നുമില്ലെന്നും പല സന്യാസിമാരും വിവാഹം ചെയ്തവരാണെന്നും രഞ്ജിതയും ലെനിനും നിത്യാനന്ദനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. നിത്യാനന്ദനെ വിവാഹം കഴിപ്പിച്ച്, പ്രതിച്ഛായ നശിപ്പിച്ച് ആശ്രമാധിപതി എന്ന പദവി തട്ടാനായിരുന്നോ ലെനിന്‍ ശ്രമിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

എന്തായാലും നിത്യാനന്ദ വിവാഹം കഴിക്കരുതെന്ന കര്‍ശന നിലപാടാണ് ആശ്രമത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്നവര്‍ എടുത്തത്. അതോടെ രഞ്ജിതയുടെ മോഹവും നിത്യാനന്ദന്റെ സ്വപ്നവും പൊലിഞ്ഞു. ഇതിനിടയില്‍ വേറെ സ്ത്രീകളുമായും നിത്യാനന്ദന്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നും രഞ്ജിതയ്ക്ക് മനസിലായി. തുടര്‍ന്നാണെത്രെ ഇരുവരും കൂടിയാലോചിച്ച് ലൈംഗികകേളി വീഡിയോയില്‍ പകര്‍ത്തി നിത്യാനന്ദനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്.

“വീഡിയോ പുറത്തുവന്നയുടനെ ഞങ്ങള്‍ സംശയിച്ചത് ലെനിന്‍ കറുപ്പനെയും രഞ്ജിതയെയുമാണ്. ഇരുവര്‍ക്കും അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഞങ്ങള്‍ക്കറിയാം. എപ്പോഴും ഇവരെ ഒരുമിച്ചാണ് കാണാറ്‌. ഇവര്‍ രണ്ടുപേരും ആസൂത്രണം ചെയ്ത ഗൂഡാലോചനയാണ് ലൈംഗികകേളിയുടെ വീഡിയോ എന്ന് ഇപ്പോള്‍ മനസിലായിട്ടുണ്ട്. ഇത്രയും മാത്രമേ ഇപ്പോള്‍ പറയാനാകൂ. വേറെയൊന്നും ഇപ്പോള്‍ ചോദിക്കരുത്” – നിത്യാനന്ദന്റെ പേഴ്സണല്‍ സെക്രട്ടറി ദേവാനന്ദ ബാംഗ്ലൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.