കേരളത്തെ പിടിച്ചുകുലുക്കിയ പോള്‍ സംസ്ഥാന പൊലീസ് അന്വേഷിച്ച് കണ്ടെത്തിയിരിക്കുന്ന തെളിവുകളും കൊലയ്ക്കുള്ള കാരണങ്ങളും ഒഴിവാക്കിക്കൊണ്ട് പുതിയൊരു അന്വേഷണം എന്ന നയമാണ് സി‌ബി‌ഐ കൈക്കൊണ്ടിരിക്കുന്നത് എന്നറിയുന്നു. പോള്‍ സഞ്ചരിച്ചിരുന്ന എന്‍‌ഡവര്‍ കാര്‍ ഇടിച്ച് വഴിയരുകില്‍ വീണ ബൈക്ക് യാത്രികന്‍ ആലപ്പുഴ തോണ്ടന്‍കുളങ്ങര സ്വദേശി ബിജുവിനെ പറ്റിയാണ് ഇപ്പോള്‍ സി‌ബി‌ഐ അന്വേഷിക്കുന്നത്.

ബിജുവിന്റെ ജീവിതപശ്ചാത്തലം അത്ര നല്ലതല്ലെന്ന് സി‌ബി‌ഐക്ക് മനസിലായിട്ടുണ്ട്. ആലപ്പുഴയിലും ചങ്ങനാശേരിയിലും ബിജുവിന്റെ പേരില്‍ കേസുകള്‍ ഉണ്ടായിരുന്നു. കേസിലെ ഒരു പ്രധാന സാക്ഷിയായ ബിജുവിപ്പോള്‍ ഗള്‍‌ഫിലാണുള്ളത്. കേസിലെ സാക്ഷികള്‍ക്ക് വിദേശത്ത് പോകാന്‍ നിയമാനുമതി ഉണ്ടെങ്കിലും ഈയടുത്തകാലത്ത് ഭാര്യയെയും ബിജു ഗള്‍‌ഫിലേക്ക് കൊണ്ടുപോയത് സം‌ശയങ്ങള്‍ ഉണര്‍ത്തുന്നുണ്ട്.

പോള്‍ സഞ്ചരിച്ചിരുന്ന വാഹനം ബിജുവിനെ ഇടിച്ചുവെന്ന് പറയുന്ന കഥ തന്നെ സി‌ബി‌ഐ വിശ്വസിച്ച മട്ടില്ല. അപകടത്തില്‍ പെട്ട് കിടക്കുന്ന ബിജുവിനെ കണ്ട് മനസലിഞ്ഞ് പ്രതികാരം ചെയ്യാന്‍ പോയ ചങ്ങനാശേരി ക്വട്ടേഷന്‍ സംഘമാണ് പോളിനെ കൊലപ്പെടുത്തിയതെന്നാണ് സംസ്ഥാന പൊലീസിനെ കണ്ടെത്തല്‍. ബിജു സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ എന്‍‌ഡവര്‍ ഇടിച്ചതിന്റെ വലിയ പാടുകളൊന്നും ഉണ്ടായിരുന്നില്ല. ബിജുവിനും കാര്യമായ പരുക്കുകള്‍ ഉണ്ടായിരുന്നില്ല.

രാത്രിയില്‍ ആശുപത്രിയില്‍ എത്തുകയും അതേ രാത്രിതന്നെ ഡിസ്ചാര്‍ജ്ജ് വാങ്ങി വീട്ടില്‍ പോവുകയും ചെയ്തിരുന്നു. ഇതും സംശയമുണര്‍ത്തുന്നതാണ്. ഒരു പരിക്കും ഇല്ലാതെ വഴിയരുകില്‍ കിടന്നിരുന്ന ബിജുവിന് വേണ്ടിയാണോ ക്വട്ടേഷന്‍ സംഘം പ്രതികാരം ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ടത് എന്ന ചോദ്യവും അവശേഷിക്കുന്നു.

എന്തായാലും ബിജു ഇടക്കിടെ സന്ദര്‍ശിച്ചിരുന്ന ആലപ്പുഴയിലെ ഒരു വന്‍ റിസോര്‍ട്ടില്‍ നിന്ന് സിബിഐ ചില വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പോള്‍ മരിക്കുന്നതിന് മുമ്പ് മാരാരിക്കുളത്തുള്ള ഒരു സ്ഥലം റിസോര്‍ട്ടിനായി വാങ്ങിയിരുന്നു. മഹിളാകോണ്‍ഗ്രസ്‌ നേതാവിന്റെ മകള്‍ കാറില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആത്മഹത്യാ പ്രേരണയ്‌ക്കു പിടിയിലായ വ്യക്തിയുടേതായിരുന്നു ഈ വസ്തു. ഈ വസ്തുവില്‍ വേറൊരു വ്യവസായലോബിക്കും കണ്ണുണ്ടായിരുന്നു എന്ന് പ്രചരിക്കുന്നുണ്ട്. ഇതാണോ പോളിന്റെ കൊലപാതകത്തിന് കാരണമായതെന്നും സി‌ബി‌ഐ അന്വേഷിക്കുന്നുണ്ട്.

പ്രാദേശിക പൊലീസിന്റെ നിഗമനങ്ങള്‍ക്കപ്പുറം മാധ്യമങ്ങളില്‍ വന്ന കഥകളും പലരും നല്‍‌കുന്ന സൂചനകളും സി‌ബി‌ഐ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും എന്നറിയുന്നു. പോളിന്റെ ഡ്രൈവര്‍ ഷിബു, സംഭവസമയം ഒപ്പമുണ്ടായിരുന്ന മനു, ബൈക്കപകടത്തില്‍പ്പെട്ട ബിജു എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിജസ്ഥിതി പുറത്തുകൊണ്ടുവരും എന്ന് സി‌ബി‌ഐ കരുതുന്നു. ആവശ്യമെങ്കില്‍ ഗള്‍‌ഫില്‍ നിന്ന് ബിജുവിനെ നാട്ടില്‍ വരുത്താനുള്ള നീക്കത്തിലാണ് സി‌ബി‌ഐ എന്നറിയുന്നു.

കടുകിടതെറ്റാതകേസന്വേഷണനടത്തുന്സിബിഎഎസ്‌പി നന്ദകുമാര്‍ നായരുടനേതൃത്വത്തിലുള്സംഘമാണ്‌ ഹൈക്കോടതിയുടനിര്‍ദേശപ്രകാരപോള്‍ മുത്തൂറ്റ്‌ വധക്കേസിന്റഅന്വേഷണഏറ്റെടുത്തിരിക്കുന്നത്‌.