Latest Entries »

നാളെയാണ്‌ ശ്രീകണ്‌ഠന്‍നായര്‍ ഏഷ്യാനെറ്റ്‌ വിടുന്നത്‌. നമ്മള്‍ തമ്മിലിന്റെ അടുത്ത ശനിയാഴ്‌ച രാത്രി പത്തിനു സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡുമുതല്‍ ജഗദീഷാണ്‌ ഇത്‌ അവതരിപ്പിക്കുന്നത്‌. മനോരമയുടെ എന്റര്‍ടൈയ്‌മെന്റ്‌ ചാനലിലേക്ക്‌ കണ്‍സള്‍റ്റന്റായാണ്‌ ശ്രീകണ്‌ഠന്‍ നായര്‍ പോകുന്നത്‌. കൂടാതെ സ്വന്തം നിലയ്‌ക്ക്‌ ടി.വി പരിപാടികള്‍ നിര്‍മ്മിക്കുകയും ചെയ്യും. ഇത്‌ നേരത്തെ സ്‌കൂപ്‌ഐ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
മുന്‍നിര സിനിമാതാരങ്ങള്‍ ടി.വി അവതാരകരാകുന്നതിനെതിരെ കേരള ഫിലിം ചേംബറിന്റെ വിലക്ക്‌ നിലവിലുണ്ട്‌. എന്നാല്‍ അത്‌ വകവയ്‌ക്കാതെയാണ്‌ താരങ്ങളുടെ സംഘടനയായ അമ്മയുടെ സജീവപ്രവര്‍ത്തകന്‍കൂടിയായ ജഗദീഷ്‌ നമ്മള്‍ തമ്മില്‍ ഏറ്റെടുക്കുന്നത്‌. ഇത്‌ മലയാള സിനിമാരംഗത്ത്‌ പുതിയ വിവാദങ്ങള്‍ക്ക്‌ വഴിതുറക്കും. എന്നാല്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നതിനുമുന്നോടിയായി ജഗദീഷ്‌ ആശയവിനിമയം നടത്തിയ പ്രമുഖതാരങ്ങളില്‍ ഭൂരിഭാഗവും പിന്തുണ അറിയിച്ചതായാണ്‌ സൂചന.
ഇപ്പോള്‍ത്തന്നെ പ്രമുഖ നടന്‍ മുകേഷ്‌ സൂര്യാ ടി.വിയില്‍ ഡീല്‍ ഓര്‍ നോഡീല്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്‌. ഫിലിം ചേംബര്‍ വിലക്കിന്റെ സമയത്ത്‌ മുകേഷിനെ പിന്തുണച്ച്‌ ജഗദീഷ്‌ രംഗത്തുവന്നിരുന്നു. അന്ന്‌ സുരേഷ്‌ ഗോപി മുകേഷിനെ പേരെടുത്തുപറയാതെ ആക്രമിച്ചപ്പോള്‍ ജഗദീഷാണ്‌ പ്രതിരോധിച്ചത്‌. അതിനിടെ ശ്രീകണ്‌ഠന്‍ നായര്‍ക്കു പകരംവയ്‌ക്കാന്‍ മുന്‍നിര സിനിമാതാരത്തെത്തന്നെ ഏഷ്യാനെറ്റ്‌ കണ്ടെത്തിയതോടെ ടി.വി. രംഗത്ത്‌ ശ്രീകണ്‌ഠന്‍ നായരുടെ താരമൂല്യവും ഉയരുകയാണ്‌. എന്നാല്‍ മനോരമ ഉള്‍പ്പെടെ ഏതെങ്കിലും ചാനലില്‍ സമാനമായ പരിപാടി ഉടന്‍തന്നെ ശ്രീകണ്‌ഠന്‍ നായര്‍ അവതരിപ്പിക്കില്ല. ഏഷ്യാനെറ്റിലെ ഏറ്റവും പഴക്കംചെന്ന ടോക്‌ഷോയാണ്‌ നമ്മള്‍ തമ്മില്‍. മിമിക്രി താരങ്ങളെ ഒന്നിച്ച്‌ അണിനിരത്തിയാണ്‌ നമ്മള്‍ തമ്മിലിന്റെ കഴിഞ്ഞ എപ്പിസോഡ്‌ ശ്രീകണ്‌ഠന്‍ നായര്‍ ചെയ്‌തത്‌.

ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജ്‌ അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി അല്പം കുടിപ്പോയോ എന്ന് സഭ്. മാനേജ്മെന്‍റിന്‍റെ ശിക്ഷാ നടപടി കൂടിപ്പോയോ എന്ന്‌ സംശയമുണ്ടെന്ന്‌ സീറോ മലബാര്‍ സഭാ വക്താവ്‌ ഫാ പോള്‍ തലേക്കാട്ട് ആണ് പറഞ്ഞത്‌.

തെറ്റിനേക്കാള്‍ വലിയ ശിക്ഷയാണ്‌ അധ്യാപകന് നല്‍കിയതെന്ന്‌ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അധ്യാപകന്‍ ചെയ്തത്‌ തെറ്റു തന്നെയാണ്‌. തെറ്റിന്‌ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇല്ലെങ്കില്‍ മതതീവ്രവാദികള്‍ ചെയ്ത പ്രവൃത്തിക്ക് സാധൂകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന്‌ പിരിച്ചുവിട്ടത്‌ തെറ്റിനേക്കാള്‍ വലിയ ശിക്ഷയാണോയെന്ന്‌ സംശയമുണ്ട്‌. സര്‍വകലാശാലാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണോ പിരിച്ചുവിടലെന്ന്‌ പരിശോധിച്ചിട്ടേ പറയാനാകൂ. പിരിച്ചുവിട്ടതിനെതിരെ അധ്യാപകന് സര്‍വകലാശാലയെയോ കോടതിയെയോ സമീപിക്കാവുന്നതാണെന്നും ഫാ പോള്‍ തലേക്കാട്ട്‌ കൂട്ടിച്ചേര്‍ത്തു.

വിദേശ മലയാളി സഹകരണത്തോടെ സ്വകാര്യ-പൊതുമേഖലാ സംരംഭമായി പത്തനംത്തിട്ടയിലെ ആറന്മുളയില്‍ സംസ്ഥാനത്തെ അഞ്ചാമത് വിമാനത്താവളം നിര്‍മ്മിക്കുന്നു. ആറന്മുള്ള വിമാനത്താവളത്തിന് സര്‍ക്കാര്‍ അനുമതിയും ലഭിച്ചു കഴിഞ്ഞു. ആറന്മുള്ള എയര്‍പോര്‍ട്ടിന്റെ പതിനഞ്ച് ശതമാനം ഓഹരികള്‍ റിലയന്‍സ് അനില്‍ ധിരുഭായ് അംബാനി ഗ്രൂപ്പിനായിരിക്കും.

വിമാനത്താവളത്തിന്റെ പ്രമോട്ടന്‍മാര്‍ക്ക്‌ സ്വന്തം നിലയില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിമാനത്താവളത്തിന്‌ നിലവിലുള്ള നിയമങ്ങള്‍ക്ക്‌ വിധേയമായി മാത്രം സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തേണ്ടതാണെന്ന വ്യവസ്ഥയ്‌ക്ക്‌ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആറന്മുളയില്‍ 2,000 കോടി രൂപ ചെലവിട്ടാണു വിമാനത്താവളമുണ്ടാക്കുക. അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണത്തിന് ആറന്മുള ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു നേരത്തെ തന്നെ രൂപം നല്‍കിയിരുന്നു. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകളും രണ്ടാംഘട്ടത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്താവള നിര്‍മാണത്തിനു 120 ഏക്കര്‍ നെല്‍പ്പാടമടക്കം 500 ഏക്കറോളം ഭൂമിയാണ് ആവശ്യം. ഇതിനകം തന്നെ 350 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെനും സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയതിനാല്‍ ബാക്കി സ്ഥലം കൂടി ഉടന്‍ ഏറ്റെടുക്കുമെന്ന്‌ എയര്‍പോര്‍ട്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫിസര്‍ പി ടി നന്ദകുമാര്‍ അറിയിച്ചു.

ഈ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം, തീര്‍ഥാടനം, വാണിജ്യം എന്നീ മേഖലകളില്‍ സംസ്ഥാനത്തിനു വന്‍നേട്ടമാകും. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലക്കാര്‍ക്കാവും വിമാനത്താവളം കൂടുതല്‍ പ്രയോജനപ്പെടുക.

കൊല്ലം: പിഡിപി ചെയര്‍മാന്‍ അ. 1992-ല്‍ അന്‍വാര്‍ശേരിയില്‍ നിന്ന് മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടിയ സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് ചാര്‍ജ്ചെയ്ത കേസിന്റെ ഫയലാണ് കാണാനില്ലാത്തത്.

ഈ കേസിന്റെ വിചാരണ എറണാകുളം ഇടമലയാര്‍ സ്പെഷല്‍ കോടതിയിലാണ് നടക്കുന്നത്. ഫയലുകള്‍ ഹാജരാക്കാന്‍ പലതവണ കോടതി നിര്‍ദേശിച്ചിട്ടും പോലീസിന് അതിന് സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി ഡിവൈഎസ്പി സി.ജി.സുരേഷ്കുമാറിനോട് ഇന്നലെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഡിവൈഎസ്പി ഇതനുസരിച്ച് ഹാജരാകുകയും ചെയ്തു.

ഫയലുകള്‍ ഹാജരാക്കുന്നതിന് പോലീസിന് രണ്ടുമാസത്തെ സാവകാശം കൂടി കോടതി അനുവദിച്ചു. ഫയല്‍ 2004-ല്‍ ഹൈക്കോടതിയില്‍ കൊണ്ടുപോയതായി പറയപ്പെടുന്നെങ്കിലും അവിടെയും ഇത് എത്തിയിട്ടില്ലെന്നാണ് സൂചനക

തിരുവനന്തപുരം: യുവതിയുടെ ശൃംഗാരസ്വരം കേട്ടെത്തിയ അധ്യാപകന്‍ പൊല്ലാപ്പിലായി. അധ്യാപകന്റെ നഗ്നചിത്രങ്ങളെടുത്ത്
കാറും പണവും കവര്‍ന്ന കേസില്‍ അറസ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അധ്യാപകനെ
ഭീഷണിപ്പെടുത്തി ബ്ളാക്ക്മെയില്‍ ചെയ്ത കേസില്‍ കൊച്ചുവേളി സ്വദേശിയായ മോളി(37), ഭര്‍ത്താവ് റജി(26), പത്തനംതിട്ട
പ്രമാടം സ്വദേശിയായ രഞ്ജിത്(19), ജിഷ്ണു(19), മോസ്കോ നഗറില്‍ ഷാജു(18) എന്നിവരെ കഴിഞ്ഞ ദിവസം നേമം പൊലീസ് അറസ്റ്
ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെയാണ്: ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മോളി രണ്ട്മാസം മുമ്പാണ് റജിയെ
വിവാഹം കഴിച്ചത്. ഇരുവരും ചേര്‍ന്ന് അവരുടെ മകന്‍ പഠിക്കുന്ന സ്കൂളിലെ അധ്യാപകനെ ബ്ളാക്ക്മെയില്‍ ചെയ്ത് പണം
തട്ടാന്‍ തീരുമാനിച്ചു. അധ്യാപകനുമായി ഫോണ്‍ വഴി മോളി അടുപ്പത്തിലായി. മകന്റെ പഠനകാര്യത്തെക്കുറിച്ച് തിരക്കാന്‍ ഇവര്‍
പലപ്പോഴും സ്കൂളിലെത്തിയിരുന്നു.

അത്യാവശ്യകാര്യത്തിനായി നേമത്തുള്ള  വീട്ടിലെത്തണമെന്ന് മോളി അധ്യാപകനോട് കൊഞ്ചിക്കുഴഞ്ഞാവശ്യപ്പെട്ടു.  ഇതനുസരിച്ച് അധ്യാപകന്‍ നേമത്തുള്ള റെജിയുടെ വീട്ടിലെത്തി. അധ്യാപകനെ മോളി സല്‍ക്കരിച്ചിരുത്തി. ഈ സമയം വീട്ടില്‍ ഒളിഞ്ഞിരുന്ന നാല് പേരും അനാശാസ്യത്തിനെത്തിയെന്നു പറഞ്ഞ് അധ്യാപകനെ ഭീഷണിപ്പെടുത്തി. ഇതേ സമയം മോളി തന്റെ
വസ്ത്രം മാറ്റി അര്‍ധനഗ്നയായി.  അധ്യാപകന്റെ വസ്ത്രങ്ങള്‍ ഇവര്‍ ബലമായി നീക്കം ചെയ്തതിനുശേഷം മോളിയോടൊപ്പം കിടത്തി ചിത്രങ്ങളെടുത്തു. ചിത്രങ്ങള്‍പ്രസിദ്ധീകരിക്കാതിരിക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു.

അധ്യാപകന്റെ മൂന്ന് എ.റ്റി. എം കാര്‍ഡുകള്‍ ഇവര്‍ പിടിച്ചുവാങ്ങിയശേഷം പിന്‍ നമ്പര്‍ ഭീഷണിപ്പെടുത്തി വാങ്ങി. എന്നാല്‍
കുറഞ്ഞ തുകമാത്രമേ അധ്യാപകന്റെ അക്കൌണ്ടിലുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് അധ്യാപകനെ മര്‍ദ്ദിച്ചവശനാക്കിയശേഷം  അന്‍പതു രൂപയുടെ മുദ്രപ്പത്രത്തില്‍ കാര്‍ വിറ്റതായി രേഖപ്പെടുത്തി ഒപ്പിടിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം അധ്യാപകനെ
മോചിപ്പിച്ച സംഘം  രാത്രി അധ്യാപകന്റെ വീട്ടിലെത്തി കാറുമായി കടന്നു.സുഹൃത്തുക്കള്‍ക്ക് ഏതാനും ദിവസത്തേക്ക് കാര്‍
നല്‍കിയെന്നാണ് അധ്യാപകന്‍ വീട്ടില്‍ പറഞ്ഞത്.  അധ്യാപകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുഹൃത്ത് കാര്യം
തിരക്കിയപ്പോഴാണ് സത്യാവസ്ഥ ബോധ്യപ്പെട്ടത്. തുടര്‍ന്ന് നേമം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

ഡി.സി.പി നാഗരാജുവിന്റെ നേതൃത്വത്തില്‍  ഫോര്‍ട്ട് എ.സി. വര്‍ഗീസ്, നേമം സി. ഐ. സ്റുവര്‍ട്ട് കീലര്‍, എ. എസ്. ഐ അജിചന്ദ്രന്‍നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ് ചെയ്തത്.

Powered by WordPress and Keralatalks by Keralatalks.